മാലിന്യമാണോ പ്രശ്നം, ഇപ്പോ ശര്യാക്കിത്തരാ..
1465987
Sunday, November 3, 2024 4:18 AM IST
കുമളി: മാലിന്യം എവിടെയും വലിയ വെല്ലുവിളികളുയർത്തുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരത്തിനുള്ള വഴികൾ നിർദേശിക്കുകയാണ് കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസിലെ റിയാ സലീഷും അൽഫോൻസ് ജെ. പറയിടവും. മാലിന്യം നീക്കുക മാത്രമല്ല അതിൽ മനുഷ്യർക്ക് ഉപകാരപ്രദമായ വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്ന വിദ്യയും ഇവർ തങ്ങൾ തയാറാക്കിയ സ്റ്റിൽ മോഡലിലൂടെ വരച്ചു കാട്ടുന്നു.
വീടുകൾ, ടൗണുകൾ എന്നിവിടങ്ങളിൽനിന്നുള്ളതിനു പുറമേ ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ളവ സംസ്കരിക്കാനുള്ള മാർഗമാണ് ഇവർ ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കുന്നത്. ഇതിലൂടെ വെള്ളം, ബയോഗ്യാസ്, വൈദ്യുതി, ഗ്ലാസ്, ഫെർട്ടിലൈസർ തുടങ്ങി വിവിധോദേശ്യ ഉത്പന്നങ്ങൾ നിർമിക്കാനും കഴിയും.
എച്ച്എസ് വിഭാഗം സ്റ്റിൽ മോഡലിൽ ഇവരുടെ മികച്ച മാതൃക ഒന്നാംസ്ഥാനം നേടുകയും ചെയ്തു. റിയ പത്താം ക്ലാസ് വിദ്യാർഥിയും അൽഫോൻസ ഒൻപതാം ക്ലാസ് വിദ്യാർഥിയുമാണ്.