അലൻ, നീ സംഭവം തന്നെ...
1465986
Sunday, November 3, 2024 4:18 AM IST
കുമളി: അരിയുണ്ടയും എള്ളുണ്ടയും ഒന്നുമല്ല തൊടുപുഴ ജിവിഎച്ച്എസ്എസിലെ ജെ.യു.അലന്റെ മാസ്റ്റർ പീസ്. മത്തങ്ങ ഉണ്ടയാണ് ഇത്തവണ കക്ഷിയുടെ പാചകക്കസർത്തിലെ വിഭവം. മത്തങ്ങ, ജീരകം പിന്നെ അവൽ, ബാക്കി മത്തങ്ങ ഉണ്ടയുടെ കാര്യം രഹസ്യം. കക്ഷി പറയില്ല.
വിവിധതരം പുഴുക്കുകൾ, സ്ക്വാഷ്, തോരനുകൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ അലന്റെ മേശയിൽ ആവി പറന്ന് നിരന്നു. പത്താം തരത്തിൽ രണ്ട് തവണയും പ്ലസ് വണ്‍ ക്ലാസിൽ ഒരു പ്രാവശ്യവും ഒന്നാം സ്ഥാനം നേടിയ അലൻ 2022-ലെ സംസ്ഥാനതല മത്സരത്തിൽ ഫുഡ് മേക്കിംഗിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
ഇക്കുറി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി അലൻ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്.