നാനോമുതൽ വലിയ ഐസ് ക്രീം കുടകൾവരെ ബെനിയയ്ക്ക് നിസാരം
1465985
Sunday, November 3, 2024 4:18 AM IST
കുമളി: മൂന്നു മണിക്കൂറിനുള്ളിൽ ബെനിയ ബെന്നിയുടെ കരവിരുതിൽ വിരിഞ്ഞത് 18 വ്യത്യസ്ത തരത്തിലുള്ള കുടകൾ. കുട്ടികൾക്കുള്ള നാനോ കുടകൾ മുതൽ വലിയ ഐസ് ക്രീം കുടകൾ വരെയാണ് ബെനിയ അതിവേഗത്തിൽ നിർമിച്ചത്.
കന്പിയും പിടിയും തുണിയും ഉണ്ടെങ്കിൽ ചെറിയ കുടകൾ ആറു മിനിറ്റിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ടൂ ഫോൾഡ്, ത്രീ ഫോൾഡ്, നാനോ , ഫാൻസി, മുത്തുക്കുട, ഐസ്ക്രീം കുട തുടങ്ങി വിവിധ വർണത്തിലും വലിപ്പത്തിലുമുള്ള കുടകളാണ് ഈ മിടുക്കി നിർമിച്ചത്.
കൂന്പൻപാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ് വി ദ്യാർത്ഥിനിയായ ബെനിയ ഒൻപത്, പത്ത് ക്ലാസുകളിൽ സംസ്ഥാന ശാസ്ത്ര മേളയിൽ പങ്കെടുത്ത് കുടനിർമാണത്തിൽ എ ഗേഡ് നേടിയിരുന്നു.
വർക്കിംഗ് എക്സ്പീരിയൻസ് അധ്യാപികയായ അനു ജോസാണ് പരിശീലനം നൽകുന്നത്. അടിമാലിയിൽ ഡ്രൈവറായ ബെന്നി യോഹന്നാന്റെയും ഷിജിയുടെയും മകളാണ് ബെനിയ.