നിധീഷിന്റ ഒന്നാംസ്ഥാനം അച്ഛനുള്ള ഗുരുദക്ഷിണ
1465984
Sunday, November 3, 2024 4:18 AM IST
കുമളി: ആദ്യമായ ശാസ്ത്രമേളയിൽ മാറ്റുരയ്ക്കാനെത്തിയ നിധീഷ് ജോമോന് ലഭിച്ച ഒന്നാം സ്ഥാനം അച്ഛനുള്ള ഗുരുദക്ഷിണയായി.
രാജാക്കാട് ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ നിധീഷ് എച്ച്എസ് വിഭാഗം ക്ലേ മോഡലിംഗിലാണ് ഒന്നാം സ്ഥാനം നേടിയത്.
അറിയപ്പെടുന്ന ശിൽപ്പിയായ രാജാക്കാട് പനച്ചിക്കുഴിയിൽ ജോമോൻ ജോർജിന്റെ മകനാണ് നിധീഷ്. വാഴത്തോപ്പ് കത്തീഡ്രൽ ഉൾപ്പെടെ നിരവധി പള്ളികളുടെ അൾത്താരകൾ ജോമോൻ നിർമിച്ചിട്ടുണ്ട്.
ഇടുക്കി ഹിൽവ്യു പാർക്കിൽ ഏറെ പേരെ ആകർഷിക്കുന്ന കുടിയേറ്റ സ്മാരകമായ കർഷകന്റെ ശിൽപവും ജോമോന്റെ കരവിരുതിൽ വിരിഞ്ഞതാണ്.