കട്ടപ്പനയും കൂന്പൻപാറ ഫാത്തിമ മാതായും ജേതാക്കൾ
1465983
Sunday, November 3, 2024 4:18 AM IST
കുമളി: റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ 1,388 പോയിന്റ് നേടി കട്ടപ്പന ഉപജില്ല ജേതാക്കളായി. 1,298 പോയിന്റുമായി അടിമാലി രണ്ടാമതും 1,221 പോയിന്റ് നേടി തൊടുപുഴ മൂന്നാം സ്ഥാനവും നേടി. സ്കൂളുകളിൽ 503 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൂന്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്എസ്എസ് ഓവറോൾ ചാന്പ്യൻ പട്ടം കരസ്ഥമാക്കി. ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് 335 പോയിന്റുമായി രണ്ടാമതും കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസ് 310 പോയിന്റും നേടി മൂന്നാം സ്ഥാനത്തെത്തി.
ശാസ്ത്രമേളയിൽ 123 പോയിന്റുമായി തൊടുപുഴ ഉപജില്ല ഒന്നാമതും 95 പോയിന്റുമായി നെടുങ്കണ്ടം രണ്ടാമതുമാണ്. സ്കൂളുകളിൽ കൂന്പൻപാറ ഫാത്തിമമാതാ 44 പോയിന്റ് നേടി ഒന്നാംസ്ഥാനവും കരിമണ്ണൂർ സെന്റ് ജോസഫ് 39 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി. ഗണിതശാസ്ത്രമേളയിൽ 297 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് ഒന്നാമത്.
236 പോയിന്റ് നേടി അടിമാലി രണ്ടാം സ്ഥാനത്തെത്തി. സ്കൂളുകളിൽ ഇരട്ടയാർ സെന്റ് തോമസ് 105 പോയിന്റ് കരസ്ഥമാക്കി ഒന്നാമതെത്തി. 92 പോയിന്റുമായി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സാണ് രണ്ടാമത്.
സാമൂഹ്യശാസ്ത്രമേളയിൽ കട്ടപ്പന ഉപജില്ല 142 പോയിന്റോടെ ഒന്നാമതും നെടുങ്കണ്ടം 111 പോയിന്റോടെ രണ്ടും സ്ഥാനത്തുമെത്തി. സ്കൂളുകളിൽ മുരിക്കാശേരി സെന്റ് മേരീസ് 47 പോയിന്റ് നേടി ഒന്നാം സ്ഥാനവും കൂന്പൻപാറ ഫാത്തിമമാതാ 40 പോയിന്റുമായി രണ്ടാംസ്ഥാനവും നേടി.
പ്രവൃത്തിപരിചയമേളയിൽ അടിമാലി ഉപജില്ല 746 പോയിന്റുമായി ഒന്നാമതും കട്ടപ്പന 700 പോയിന്റ് നേടി രണ്ടാമതുമാണ്.
സ്കൂളുകളിൽ 252 പോയിന്റുമായി കൂന്പൻപാറ ഫാത്തിമ മാത ഒന്നാംസ്ഥാനവും 204 പോയിന്റുമായി എൻആർസിറ്റി എസ്എൻവി രണ്ടാംസ്ഥാനവും നേടി.
ഐടിമേളയിൽ കട്ടപ്പന ഉപജില്ല 160 പോയിന്റോടെ ഒന്നാംസ്ഥാനവും അടിമാലി 134 പോയിന്റോടെ രണ്ടാം സ്ഥാനവും സ്കൂളുകളിൽ കൂന്പൻപാറ ഫാത്തിമ മാത 77 പോയിന്റുമായി ഒന്നാം സ്ഥാനവും 54 പോയിന്റോടെ വെള്ളയാംകുടി സെന്റ് ജെറോംസ് രണ്ടാംസ്ഥാനവും നേടി.