തൊമ്മൻകുത്തിൽ മെഗാ ക്ലീനിംഗ് നടത്തി
1465981
Sunday, November 3, 2024 4:18 AM IST
തൊമ്മൻകുത്ത്: കരിമണ്ണൂർ പഞ്ചായത്ത് മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി തൊമ്മൻകുത്ത് ഇക്കോ ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മെഗാ ക്ലീനിംഗ് നടത്തി, ഡിടിപിസിയുടെ കീഴിലുള്ള തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തോട് ചേർന്നുള്ള ബിൽഡിംഗ് പരിസരവും മറ്റും കാടുപിടിച്ച നിലയാലായിരുന്നു.
കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിബിൻ അഗസ്റ്റിൻ, ആൻസി സിറിയക്, ബൈജു വറവുങ്കൽ, ടെസി വിത്സണ്, സോണിയ ജോബിൻ, സന്തോഷ് കുമാർ,
സെക്രട്ടറി വി.എ. അഗസ്റ്റിൻ, അസിസ്റ്റന്റ് സെക്രട്ടറി മേഴ്സി ജോർജ്, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേനാംഗങ്ങൾ തൊഴിലുറപ്പ് അംഗങ്ങൾ, ഫോറസ്റ്റ് ഗാർഡുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.