കെഎസ്ആർടിസി ബജറ്റ് ടൂറിസം : തൊടുപുഴ - വേളാങ്കണ്ണി തീർഥാടനയാത്ര തുടങ്ങുന്നു
1465979
Sunday, November 3, 2024 4:18 AM IST
തൊടുപുഴ: തൊടുപുഴ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ പ്രമുഖ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിക്കു തീർഥാടന യാത്ര സംഘടിപ്പിക്കുന്നു. 12നു ഉച്ചയ്ക്ക് രണ്ടിനു കോയമ്പത്തൂർ വഴി പോകുന്ന യാത്ര രാവിലെ അഞ്ചിനു വേളാങ്കണ്ണിയിൽ എത്തിച്ചേരുകയും രാവിലെ നടക്കുന്ന മലയാളം കുർബ്ബാനയിൽ പങ്കെടുത്ത് വൈകിട്ട്അഞ്ചിനു തിരിച്ചുപോരുകയുമാണ് ചെയ്യുന്നത്.
14നു പുലർച്ചെ തൊടുപുഴയിൽ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. താമസ, ഭക്ഷണച്ചെലവുകൾ കൂടാതെ 2,760 രൂപയാണ് യാത്രയുടെ ചാർജ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 83048 89896, 9744910383, 9605192092.