യുവജന കമ്മീഷൻ ജില്ലാതല ജാഗ്രത സഭായോഗം അഞ്ചിന്
1465978
Sunday, November 3, 2024 4:06 AM IST
കട്ടപ്പന: യുവജന കമ്മീഷൻ ജില്ലാതല ജാഗ്രത സഭായോഗം അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷത വഹിക്കും.
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽനിന്നു യുവജനങ്ങളെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടിസംഘടിപ്പിച്ചിരിക്കുന്നത്.
ഇതിനു മുന്നോടിയായി ജില്ലയിലെ വിദ്യാർഥി യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻസിസി എന്നീ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ യോഗം ചേരുന്നത്.