സമരം ഫലം കണ്ടു; ആശുപത്രിയിൽ ഡോക്ടറെത്തി
1465977
Sunday, November 3, 2024 4:06 AM IST
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിച്ചു. ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരം ആരംഭിച്ചിരുന്നു. കേരളപ്പിറവി ദിനത്തിൽ കോൺഗ്രസ് ബ്ലോക്കു കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ നിരാഹാരവും അനുഷ്ഠിച്ചു.
ഇതേത്തുടർന്നാണ് അനസ്തേഷ്യ വിഭാഗത്തിൽ താത്കാലികമായി ഡോക്ടറെ നിയമിച്ചുകൊണ്ട് ഇടുക്കി മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോ. മീരാ എസ്. ബാബുവിനെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചു.