ഗുസ്തി ചാമ്പ്യൻഷിപ്പ് മത്സരം ഇന്ന് സമാപിക്കും
1465976
Sunday, November 3, 2024 4:06 AM IST
ചെറുതോണി: ചെറുതോണി ടൗൺ ഹാളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 71-ാമത് സംസ്ഥാന സീനിയർ പുരുഷ - വനിത ഗുസ്തി ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. ആദ്യ ദിന മത്സരത്തിൽ നൂറിലധികം പേർ പങ്കെടുത്തു. 150 ഓളം പേർ പങ്കെടുത്ത രണ്ടാംദിന മത്സരങ്ങളുടെ ഉദ്ഘാടനം ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു നിർവഹിച്ചു.
മുൻ ഗുസ്തി താരവും പാലാ സെന്റ് തോമസ് കോളജ് ക്യാപ്റ്റനുമായിരുന്ന സജീവ് ജോസഫ് വടക്കേൽ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ റസലിംഗ് അസോസിയേഷൻ പ്രസിഡന്റ്് ജയിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.