ഉപ്പുതറ ലോൺട്രിയിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തി
1465972
Sunday, November 3, 2024 4:06 AM IST
ഉപ്പുതറ: സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തി. പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ലോൺട്രി എസ്റ്റേറ്റിലെ കല്ലുകാട് ഭാഗത്താണ് ശനിയാഴ്ച രാവിലെ മൃതദേഹാവശിഷ്ടം കണ്ടത്.
കൃഷിപ്പണിക്കെത്തിയ പ്രദേശവാസിയായ ജയകൃഷ്ണനാണ് സമീപത്തെ അരുവിയിൽ തടഞ്ഞുനിൽക്കുന്ന നിലയിൽ അവശിഷ്ടം കണ്ടത്.
ഒൻപതേക്കർ മിച്ചഭൂമിയിൽ താമസിച്ചിരുന്ന ഇടവേലിക്കൽ ചെല്ലമ്മയെ ഓഗസ്റ്റ് ഏഴുമുതൽ കാണാതായിരുന്നു. തലയോട്ടിയും നട്ടെല്ല്, കാല് എന്നിവയുടെ ഏതാനും ഭാഗങ്ങളുമാണ് കണ്ടെടുത്തത്.
ഇതിന്റെ ശാസ്ത്രീയമായ രാസപരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. ഉപ്പുതറ പോലീസെത്തി മൃതദേഹാശിഷ്ടം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.