തിരുനാളിന് കൊടിയേറി
1465971
Sunday, November 3, 2024 4:06 AM IST
അടിമാലി: അടിമാലി സെന്റ് മാര്ട്ടിന് ഡി പോറസ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെയും പ്രത്യേക മധ്യസ്ഥരായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. ഫ്രാന്‍സിസ് തോമസ് കുരിശുംമൂട്ടില്‍ കൊടിയേറ്റി.
തിരുനാളിന്റെ സമാപന ദിനമായ ഇന്നു രാവിലെ 9.30ന് ആഘോഷമായ ദിവ്യബലി - ഫാ. ടോമി കിഴക്കേത്തുണ്ടത്തില്, ടൗണ്‍ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശിര്‍വാദം, ഊട്ടു നേര്‍ച്ച.