ചൊക്രമുടിയിൽ 32 പേർക്കുകൂടി നോട്ടീസ് നൽകും
1465969
Sunday, November 3, 2024 4:06 AM IST
ഇടുക്കി: ചൊക്രമുടിയിലും സമീപപ്രദേശങ്ങളിലും ഭൂമിയും റിസോർട്ടുമുള്ള 32 പേർക്ക് കൂടി നോട്ടീസ് നൽകാൻ റവന്യു വകുപ്പ് തീരുമാനിച്ചു. ഇവരുടെ കൈവശമുള്ള ഭൂമി സംബന്ധമായ രേഖകൾ പരിശോധിക്കും. നേരത്തേ 49 പേർക്ക് നോട്ടീസ് നൽകിയിരുന്നു.
ഇതിൽ 41 പേർ സബ്കളക്ടറുടെ ഓഫീസിൽ നടന്ന ഹിയറിംഗിൽ പങ്കെടുത്തു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പട്ടയ ഫയലും പരിശോധിച്ചതിൽ ക്രമക്കേട് കണ്ടെത്തിയതായി റവന്യുവകുപ്പ് സ്ഥല ഉടമകളെ അറിയിച്ചിരുന്നു. അടുത്ത ഹിയറിംഗ് ആറിനു നടക്കും.
പുതുതായി 32 പേർക്ക് കൂടി നോട്ടീസ് നൽകുന്നതോടെ ചൊക്രമുടി മലനിരകൾ ആരംഭിക്കുന്ന ഒറ്റമരം മുതൽ ദേവികുളം ഗ്യാപ് റോഡ് വരെയുള്ള എല്ലാ നിർമാണങ്ങളുടെയും ഭൂമിയുടെയും രേഖകൾ പരിശോധിക്കേണ്ടി വരുമെന്നാണ് റവന്യു അധികൃതർ പറയുന്നത്.