വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1465965
Saturday, November 2, 2024 10:23 PM IST
തൊടുപുഴ: ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. കരിങ്കുന്നം പഴയമറ്റം മറ്റത്തിലാനിക്കൽ എം.സി. മാത്യുവിന്റെ മകൻ ജീവൻ (29) ആണ് മരിച്ചത്.
കഴിഞ്ഞ 31ന് രാത്രി എട്ടോടെ പടിഞ്ഞാറെ കോടിക്കുളത്തെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുന്നം-കാരൂപ്പാറ റോഡിലായിരുന്നു അപകടം. ഉടൻ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നെടിയകാട് ലിസ്യു പള്ളിയിൽ. അമ്മ: അച്ചാമ്മ. സഹോദരൻ: ബിനോയി.