യുവസാഹിത്യ ക്യാന്പിലേക്ക് രചനകൾ ക്ഷണിച്ചു
1444906
Wednesday, August 14, 2024 11:18 PM IST
തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ രചനകൾ (കഥ,കവിത മലയാളത്തിൽ) സെപ്റ്റംബർ 30നുമുന്പ് ഇ-മെയിലിലോ തപാൽ മുഖേനയോ അയയ്ക്കണം.
പേരും മേൽവിലാസവും രേഖപ്പെടുത്തണം. നേരത്തേ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകൾ ഡിടിപി ചെയ്ത്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡേറ്റസ വാട്സ്ആപ്പ് നന്പർഎന്നിവ സഹിതം അയയ്ക്കണം. കവിത 60 വരിയിലും കഥ എട്ടുപേജിലും കവിയരുത്.ഇ-മെയിൽ: [email protected]. വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം. കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം695043 ഫോണ് : 04712733602.