മുല്ലപ്പെരിയാർ: തമിഴ്നാടിന്റെ കേരളത്തിലേക്കുള്ള മാർച്ച് തടഞ്ഞു
1444368
Monday, August 12, 2024 11:51 PM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സംയുക്ത കർഷക കൂട്ടായ്മ പെരിയാർ വൈഗൈ പാഷൻ വ്യവസായിക സംഘം ഓർഗനൈസേഷൻ പ്രവർത്തകർ ഇന്നലെ കേരളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ലോവർ ക്യാന്പിൽ പോലീസ് തടഞ്ഞു.
സോഷ്യൽ മീഡിയയിലും മറ്റും മുല്ലപ്പെരിയാർ സംബന്ധമായി കുപ്രചാരണങ്ങൾ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ തമ്മിൽ അകറ്റുന്ന പ്രചാരണങ്ങൾ തടയടണമെന്നും ഉത്തരവാദികൾക്കെതിരേ കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അരമണിക്കൂറോളം റോഡ് ഉപരോധിച്ച സമരക്കാർ കേരളത്തിലേക്ക് വന്ന കെഎസ്ആർടിസി ബസ് തടഞ്ഞു. മുത്തുപാളയം ഡിവൈഎസ്പി രെങ്കോട്ട വേലവന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തെത്തി. അൻവർ ബാലസിംഗം, കാച്ചിക്കണ്ണൻ, രാജീവ് എന്നിവർ മാർച്ചിൽ പ്രസംഗിച്ചു.