വരയുടെ ലോകത്ത് വർണവസന്തമായി ദീപിക കളർ ഇന്ത്യ മത്സരം
1444367
Monday, August 12, 2024 11:51 PM IST
ഇരട്ടയാർ: ദീപിക - ടാൽറോപ് കളർ ഇന്ത്യ മത്സരം കളർഫുളായി. അയ്യായിരത്തിലധികം സ്കൂളുകളിലായി നടന്ന മത്സരത്തിൽ ഏഴു ലക്ഷത്തോളം വിദ്യാർഥികൾ നിറം ചാർത്തിയപ്പോൾ വരകളുടെ ലോകത്ത് വർണവസന്തം വിരിഞ്ഞു.
ഇടുക്കിയിൽ പതിനായിരത്തിലേറെ വിദ്യാർഥികളാണ് മാറ്റുരച്ചത്. ആവേശത്തോടെയാണ് ഓരോ സ്കൂളുകളിലെയും വിദ്യാർഥികൾ കളർ ഇന്ത്യയെ വരവേറ്റത്. ജില്ലാതല ഉദ്ഘാടനം ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത്ര സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ മോബിൻ മോഹൻ ചിത്രരചന നടത്തി മത്സരം ഉദ്ഘാടനം ചെയ്തു. ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ സന്ദേശം നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ എം.വി. ജോർജുകുട്ടി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കൊന്പിൽ, പ്രിൻസിപ്പൽ ജിജി ഏബ്രഹാം, ദീപിക കട്ടപ്പന ഏരിയ സർക്കുലേഷൻ മാനേജർ ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ സെസിൽ ജോസ്, സോഫിയാമ്മ ജയിംസ്, ഷൈലമ്മ ഫ്രാൻസിസ്, സോണിയ സേവ്യർ, കൊച്ചുറാണി ജോസഫ്, ഉഷസ് ജോസഫ്, ജയിംസ് മന്പള്ളിൽ, സിനി ആനന്ദ്, ബിൻസ് ദേവസ്യ, ഷിബു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.