സ്ത്രീയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല കവർന്ന പ്രതി പിടിയിൽ
1444094
Sunday, August 11, 2024 9:46 PM IST
നെടുങ്കണ്ടം: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഒന്നരപവന്റെ മാല അപഹരിച്ച് കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കൂട്ടാർ- ചേലമൂട് സ്വദേശി കാരണശേരിൽ മനു(43) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കട്ടേക്കാനം ഭാഗത്ത് തനിച്ചുതാമസിക്കുന്ന ഇന്ദിരയുടെ (62) വീട്ടിലെത്തിയ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവന്റെ മാലയുമായി കടന്നു കളയുകയായിരുന്നു.
പ്രദേശവാസിയായ പ്രതിയെ തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കമ്പംമെട്ട് സ്റ്റേഷനിൽനിന്നു വിവരം കൈമാറിയതനുസരിച്ച് ഉടുമ്പൻചോല പോലീസ് ചെമ്മണ്ണാറിൽ നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ബസിൽ ഇവിടെയെത്തിയ പ്രതി കടന്നുകളയാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.