കളർ ഇന്ത്യ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇന്ന് ഇരട്ടയാറ്റിൽ
1444080
Sunday, August 11, 2024 9:44 PM IST
ഇരട്ടയാർ: ദേശീയോദ്ഗ്രഥന സന്ദേശ വിളംബരവുമായി ദീപിക ഒരുക്കുന്ന കളർ ഇന്ത്യ കോന്പറ്റീഷന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇന്ന്് ഉച്ചകഴിഞ്ഞ് 1.30ന് ഇരട്ടയാർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും.
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാനാളെവാക്യത്തിന്റെ പിന്നിൽ കേരളത്തിലെ ലക്ഷകണക്കിന് വിദ്യാർഥികളെ അണിനിരത്തുന്ന പദ്ധതിയാണ് കളർ ഇന്ത്യ മത്സരം. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കലിന്റെ അധ്യക്ഷതയിൽ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാർ ജേതാവും പ്രശസ്ത സാഹിത്യപ്രവർത്തകനുമായ മോബിൻ മോഹൻ ഉദ്ഘാടനം നിർവഹിക്കും.
കളർ ഇന്ത്യ പദ്ധതിയുടെ അവതരണം ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ നിർവഹിക്കും. ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ഏബ്രഹാം കൂട്ടുങ്കൽ, സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.വി. ജോർജുകുട്ടി എന്നിവർ പ്രസംഗിക്കും. ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലകൊന്പിൽ സ്വാഗതവും ദീപിക കട്ടപ്പന ഏരിയ സർക്കുലേഷൻ മാനേജർ ജോർജ് കോയിക്കൽ നന്ദിയും പറയും. കേരളത്തിൽ ഏഴു ലക്ഷത്തോളം കുട്ടികളാണ് പദ്ധതിയിൽ അംഗങ്ങളാകുന്നത്.