ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് വിതരണം ചെയ്തു
1444079
Sunday, August 11, 2024 9:44 PM IST
കട്ടപ്പന: ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാനം കട്ടപ്പനയിൽ നടന്നു .
കട്ടപ്പന സെൻറ് ജോർജ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ 11 ഗ്രാമ സമിതികളിൽനിന്നുള്ള കർഷകരെ ആദരിച്ചു.
കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
കർഷകർ ലോകത്തിനു ചെയ്ത സംഭാവനകൾ വളരെ വലുതാണെന്നും കർഷകരെ നാം ചേർത്തുപിടിക്കണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
ചടങ്ങിൽ ഇൻഫാം കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
കാർഷിക താലൂക്ക് ഡയറക്ടർ ഫാ. വർഗീസ് കുളംപള്ളിയിൽ ആമുഖ സന്ദേശം നൽകി. പ്രസിഡന്റ് ബേബി പുത്തൻപറമ്പിൽ, സെക്രട്ടറി സാജൻ ജോസഫ് കല്ലിടുക്കനാനിയിൽ, ബാബു മാളിയേക്കൽ, ടോമി മൂഴിയാങ്കൽ, ജോബിൻ കോലത്ത്, ഡിപിൻ വാലുമ്മേൽ, തോമസ് പുളിക്കൽ, സണ്ണി ആയിലുമാലിൽ, മാർട്ടിൻ വാലുമ്മേൽ തുടങ്ങിയവർ നേതൃത്വം നൽകി.