മൂ​ല​മ​റ്റം: നാ​ടി​ന്‍റെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യ്ക്കും സാ​മൂ​ഹ്യ​മാ​റ്റ​ത്തി​നും ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ, മു​ട്ടം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന എം​പ്ലോ​യീ​സ് ആ​ന്‍ഡ് പെ​ൻ​ഷ​നേ​ഴ്സ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെയും കു​ടും​ബ​സം​ഗ​മ​ത്തി ന്‍റെയും ​ഉ​ദ്ഘാ​ട​നം നിർവഹി ക്കുകയായിരുന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് എം.​ബി.​ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​ എം.​ജെ. ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.എ​സ്. വി​നോ​ദ്, ഉ​ഷ വി​ജ​യ​ൻ, മെം​ബ​ർ​മാ​രാ​യ ഗീ​ത തു​ള​സീ​ധ​ര​ൻ, പി.​എ. വേ​ലു​ക്കു​ട്ട​ൻ, വി​നീ​ഷ് വി​ജ​യ​ൻ, സ്നേ​ഹ​ൻ​ ര​വി, ക​ൾ​ച്ച​റ​ൽ ഫോ​റം സെ​ക​ട്ട​റി സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, ട്ര​ഷ​റ​ർ കെ.​കെ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഠ​ന​ത്തി​ലും കാ​യി​ക​രം​ഗ​ത്തും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു.