ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ

തൊ​ടു​പു​ഴ: ഉ​യ​രം കൂ​ടു​ന്തോ​റും തേ​യി​ല​യ്ക്ക് ക​ടു​പ്പ​വും രു​ചി​യും കൂ​ടു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. അ​താ​ണ് സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്നു 3000 അ​ടി​ക്കു മു​ക​ളി​ൽ ഉ​യ​ര​മു​ള്ള മൂ​ന്നാ​ർ, വാ​ഗ​മ​ണ്‍, പീ​രു​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തേ​യി​ല കൃ​ഷി വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണം. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലെ മ​ഞ്ഞു മൂ​ടി​യ കാ​ലാ​ല​സ്ഥ​യും തേ​യി​ല കൃ​ഷി​യ്ക്ക് അ​നു​യോ​ജ്യ​മാ​ണ്. എ​ന്നാ​ൽ സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്നു 1600 അ​ടി മാ​ത്രം ഉ​യ​ര​മു​ള്ള ഉ​പ്പു​കു​ന്നി​ലെ വ​ലി​യ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ദി​വാ​ക​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യാ​ൽ മ​റ്റൊ​രു മൂ​ന്നാ​റി​ലെ​ത്തി​യ പ്ര​തീ​തി​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. ഇ​വി​ടെ സാ​ധാ​ര​ണ കൃ​ഷി ചെ​യ്തുവ​രു​ന്ന പ​തി​വു വി​ള​ക​ളി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി തേ​യി​ല കൃ​ഷി ചെ​യ്ത് വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ക​യാ​ണ് ദി​വാ​ക​ര​ൻ.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​പ്പു​കു​ന്നി​ന്‍റെ ദൃ​ശ്യ​മ​നോ​ഹാ​രി​ത പു​റം ലോ​ക​മ​റി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ ഒ​ട്ടേ​റെ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ദി​വാ​ക​ര​ന്‍റെ തേ​യി​ല​ത്തോ​ട്ടം ഇ​വ​ർ​ക്ക് മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. 26 വ​ർ​ഷം മു​ന്പാ​ണ് സ്വ​ന്ത​മാ​യു​ള്ള ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് തേ​യി​ലക്കൃ​ഷി ചെ​യ്യാ​ൻ ദി​വാ​ക​ര​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​രു തേ​യി​ല ചെ​ടി​ക്ക് 150 വ​ർ​ഷം വ​രെ ആ​യു​സു​ള്ള​തി​നാ​ൽ അ​ടി​ക്ക​ടി ആ​വ​ർ​ത്ത​ന​കൃ​ഷി ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​വും ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ചെ​ല​വ് ഒ​ഴി​വാ​ക്കാ​നും സ്ഥി​ര​വ​രു​മാ​ന​വു​മാ​യി​രു​ന്നു ഈ ​തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ലോ​റേ​ഞ്ചി​ൽ തേ​യി​ല കൃ​ഷി​യി​ലൂ​ടെ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക പ​ല​രും പ​ങ്കു​വ​ച്ചെ​ങ്കി​ലും ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ ദി​വാ​ക​ര​ൻ തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചുനി​ന്നു.

ടീ ​ബോ​ർ​ഡ് വ​ണ്ടി​പ്പെ​രി​യാ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ തീ​രു​മാ​നം കൂ​ടു​ത​ൽ അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. പി​ന്നീ​ട് ത​മി​ഴ്നാ​ട്ടി​ലെ കു​നൂ​രി​ൽ എ​ത്തി ഉ​പാ​സി -9 ഇ​നം തേ​യി​ല​ച്ചെ​ടി​ക​ൾ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്നു. സ്ഥ​ലം ത​യാ​റാ​ക്കി 12,000 ഓ​ളം തൈ​ക​ൾ ന​ട്ടു. കൃ​ത്യ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ ചെ​ടി​ക​ൾ ന​ന്നാ​യി വ​ള​ർ​ന്ന് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി. പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ലാ​യി​രു​ന്നു കൃ​ഷി. അ​തി​നാ​ൽ ജൈ​വ സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ല​ഭി​ച്ചു. ഇ​തോ​ടെ വി​പ​ണി വി​ല​യെ​ക്കാ​ൾ ഇ​ര​ട്ടി വി​ല​യ്ക്ക് തേ​യി​ല കൊ​ളു​ന്ത് വി​ൽ​ക്കാ​നും സാ​ധി​ച്ചു.

പീ​രു​മേ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ക്കാ​ണ് ആ​ദ്യം കൊ​ളു​ന്ത് ന​ൽ​കി​യി​രു​ന്ന​ത്. ഇ​വി​ടെനി​ന്നു ജ​ർ​മ​നി​യി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷം വ​ലി​യ കു​ഴ​പ്പ​ങ്ങ​ളി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​യി. പി​ന്നീ​ട് ഇ​വി​ടെ തേ​യി​ല​കൊ​ളു​ന്ത് എ​ടു​ക്കു​ന്ന​ത് നി​ർ​ത്തി. ഇ​തോ​ടെ വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​തെ ദി​വാ​ക​ര​ൻ ദു​രി​ത​ത്തി​ലാ​യി. പി​ന്നീ​ട് കി​ട്ടു​ന്ന വി​ല​യ്ക്ക് വി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി. വി​ല​കു​റ​ഞ്ഞാ​ലും കൃ​ത്യ​സ​മ​യ​ത്ത് വി​ള​വെ​ടു​പ്പ് ന​ട​ത്ത​ണം. ഇ​ല്ലെ​ങ്കി​ൽ പ​ച്ച​ക്കൊ​ളു​ന്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും.

ഒ​റ്റ​ത്ത​വ​ണ 3000 മു​ത​ൽ 4000 കി​ലോ വ​രെ​യാ​ണ് കൊ​ളു​ന്ത് ല​ഭി​ക്കു​ന്ന​ത്. വേ​ന​ലി​ൽ ഇ​ത് 1000 കി​ലോ​യി​ലേ​ക്ക് താ​ഴും. ന്യാ​യ​വി​ല ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വ​രു​മാ​നം കു​റ​ഞ്ഞു. ഇ​തു പ​രി​ച​ര​ണ​ത്തി​ലും കു​റ​വ് വ​രാ​ൻ കാ​ര​ണ​മാ​യി. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ൾ വി​ള​വ് ഇ​വി​ടെ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​ന​ക്കൂ​ലി, തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം എ​ന്നി​വ​യെ​ല്ലാം താ​ങ്ങാ​നാ​കാ​ത്ത​നി​ല​യി​ലാ​ണ്.

ഇ​തി​നി​ടെ ലോ​റേ​ഞ്ചാ​യ ഉ​പ്പു​കു​ന്നി​ലെ തേ​യി​ല കൃ​ഷി വി​ജ​യം കൈ​വ​രി​ച്ച​തോ​ടെ കൃ​ഷി​ഭ​വ​ന്‍റെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ജി​ല്ല​യി​ൽ നാ​ലാ​യി​ര​ത്തോ​ളം ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​രെ​ല്ലാം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കൃ​ഷി​ക്ക് ഏ​റെ സ​ഹാ​യം ന​ൽ​കു​ന്പോ​ഴും ഇ​വി​ടെ ക​ർ​ഷ​ക​ർ നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. ടീ ​ബോ​ർ​ഡു​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് 72 കാ​ര​നാ​യ ദി​വാ​ക​ര​ൻ പ​റ​യു​ന്ന​ത്. നി​ര​വ​ധി കൃ​ഷി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യും സാ​ന്പ​ത്തി​ക​മാ​യി കാ​ര്യ​മാ​യ പ്ര​യോ​ജ​നം ഉ​ണ്ടാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും ഈ ​ക​ർ​ഷ​ക​ൻ പ​റ​യു​ന്നു.

15 വ​ർ​ഷ​ത്തോ​ളം ഉ​ടു​ന്പ​ന്നൂ​ർ ജൈ​വ തേ​ൻ ഗ്രാ​മ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഉ​പ്പു​കു​ന്നി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഇ​വി​ടു​ത്തെ തേ​യി​ല കൃ​ഷി ആ​ക​ർ​ഷ​ക​മാ​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​പ്പേ​രാ​ണ് ലോ​റേ​ഞ്ചി​ലെ കാ​ശ്മീ​രാ​യ ഉ​പ്പു​കു​ന്നി​ലെ തേ​യി​ല​ക്കൃ​ഷി കാ​ണാ​നെ​ത്തു​ന്ന​ത്. കൃ​ഷി​ക്ക് ന​ഷ്ടം നേ​രി​ടു​ന്പോ​ഴും ഉ​പ്പു​കു​ന്നി​ലെ വ​ർ​ധി​ച്ചുവ​രു​ന്ന ടൂ​റി​സം സാ​ധ്യ​ത​ക​ളി​ലാ​ണ് ദി​വാ​ക​ര​ന്‍റെ പ്ര​തീ​ക്ഷ.