കൊക്കയിൽ വീണ് യുവാവു മരിച്ചു
1443832
Sunday, August 11, 2024 3:26 AM IST
അടിമാലി: അടിമാലി വാളറ ആറാംമൈലിൽ പാതയോരത്തുനിന്നു കൊക്കയിലേക്ക് വീണ് യുവാവു മരിച്ചു. അറക്കുളം അന്പാട്ട് സുബിനാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അടിമാലി ഭാഗത്തുനിന്നുള്ള ബസിലെത്തിയ സുബിൻ ആറാംമൈലിൽ ഇറങ്ങി പാതയോരത്തെ കൽക്കെട്ടിന് സമീപം നിൽക്കുന്നത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു.
അൽപ്പസമയം കഴിഞ്ഞപ്പോൾ യുവാവിനെ കാണാതായി. പിന്നീട് പ്രദേശവാസികൾ ഈ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് കൽക്കെട്ടിന് താഴേക്ക് വീണു കിടക്കുന്ന യുവാവിനെ കണ്ടത്. തുടർന്ന് ഇയാളെ മുകളിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുബിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇടുക്കി ജില്ലയിൽ പ്രവേശിക്കരുതെന്ന നിർദേശം നൽകി ഇയാൾക്കെതിരേ കാപ്പ ചുമത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടെയാണ് മരിച്ചത്.