മാലിന്യശേഖരണവും ബോധവത്കരണ ക്ലാസും
1443827
Sunday, August 11, 2024 3:26 AM IST
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ ആഭിമുഖ്യത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പുമായി സഹകരിച്ച് മേപ്പാറയിൽ മാലിന്യശേഖരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
സാംക്രമിക രോഗങ്ങൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിസര ശുചീകരണവുമായി റോട്ടറി ക്ലബ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.ടൗൺ പരിസരത്തും റോഡിലുമായി കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ നീക്കം ചെയ്തു. റോട്ടറി അംഗങ്ങൾക്ക് ഒപ്പം പരിസരവാസികളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആശാവർക്കർമാരും സന്നദ്ധപ്രവർത്തകരും മാലിന്യശേഖരണത്തിൽ പങ്കാളികളായി .
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ പ്രസിഡന്റ് മനോജ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ റോയി ബോധവത്കരണ ക്ലാസെടുത്തു. ജനപ്രതിനിധികളായ പ്രിയ ജോമോൻ, രാജലക്ഷ്മി അനീഷ്, ബിന്ദു മധുകുട്ടൻ, കെ.എ. മാത്യു, സെക്രട്ടറി പ്രദീപ് എസ്. മണി തുടങ്ങിയവർ നേതൃത്വം നൽകി.