മുല്ലപ്പെരിയാർ: എസ്എംവൈഎം ഉപ്പുതറയിൽ ഉപവാസം നടത്തി
1443823
Sunday, August 11, 2024 3:26 AM IST
ഉപ്പുതറ: മുല്ലപ്പെരിയാർ ഡാം അടിയന്തരമായി ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സീറോ മലബാർ യൂത്ത് മൂവ്മെന്റ്് (എസ്എംവൈഎം ) സെന്റ് മേരീസ് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ ഉപവാസവും റാലിയും നടത്തി.
ഉപ്പുതറ ടൗണിൽ നടന്ന ഉപവാസം ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആൽവിൻ ആരൂച്ചേരിൽ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ്, അഡ്വ. അരുൺ പൊടിപാറ, അഡ്വ. സിറിയക് തോമസ്, അഡ്വ. സ്റ്റീഫൻ ഐസക്, ജയിംസ് തോക്കൊമ്പേൽ, ജേക്കബ് പനന്താനം, സാബു വേങ്ങവേലിൽ, ഷിനോജ് ജോസഫ്, സിബി മുത്തുമാക്കുഴി, അലോഹ മരിയ ബന്നി തുടങ്ങിയവർ പ്രസംഗിച്ചു.