ഉപ്പുതറ ഒൻപതേക്കറിൽ നീലവസന്തം
1443822
Sunday, August 11, 2024 3:15 AM IST
ഉപ്പുതറ: ഉപ്പുതറ ഒൻപതേക്കർ ഹരിഹരപുരം മലനിരകളിൽ നീലവസന്തം. മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിയുടെ കാഴ്ച്ചകൾ പോലെ തന്നെ അതിമനോഹരമാണ് ഇവിടുത്തെ കുറിഞ്ഞിക്കാഴ്ചകൾ. ഹരിഹരപുരം ഉമാമഹേശ്വര ക്ഷേത്രത്തിന് പിൻവശത്തുള്ള നാല് ഏക്കറോളം സ്ഥലത്താണ് കുറിഞ്ഞി നീല വസന്തം ഒരുക്കിയിരിക്കുന്നത്.
നീലപ്പൂക്കൾ വിരിഞ്ഞതോടെ പൂമ്പൊടി ശേഖരിക്കാനെത്തിയ തേനീച്ചകളും കൗതുകമാണ്. കുറിഞ്ഞികൾ ആദ്യമായാണ് ഇവിടെ പൂക്കുന്നത്.
ഒരു മാസം കൂടി കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീല നിറമാകും. ഉപ്പുതറയിൽനിന്ന് ഒൻപതേക്കർ വഴിയുള്ള ബൈപാസ് റോഡിലൂടെ മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ ഉമാമഹേശ്വര ക്ഷേത്രത്തിലെത്താം.