സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി റോഷി അഭിവാദ്യം സ്വീകരിക്കും
1443817
Sunday, August 11, 2024 3:15 AM IST
ഇടുക്കി: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 15ന് രാവിലെ ഒൻപതിന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
പോലീസ്, എക്സൈസ്, വനംവകുപ്പ്, എൻഡിആർഎഫ്, എക്സെസ്, എൻസിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്, സ്കൗട്സ്, ഗൈഡ്സ് തുടങ്ങി 20 പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും.
പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച ദേശീയ പതാകയുടെ നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ സർക്കാർ നിരോധിച്ചിട്ടുണ്ട്. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കും