കത്തോലിക്കാ കോൺഗ്രസ് രൂപത വാർഷിക സമ്മേളനം
1443814
Sunday, August 11, 2024 3:15 AM IST
വാഴത്തോപ്പ്: കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത വാർഷിക സമ്മേളനം വാഴത്തോപ്പിൽ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണവും മൂലം ദുരിതത്തിലായ ഇടുക്കി ജില്ലയിലെ കർഷക ജനതയ്ക്കുവേണ്ടി പ്രഖ്യാപിക്കപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മുല്ലപ്പെരിയാർ വിഷയങ്ങളിലും ഭൂപ്രശ്നങ്ങളിലും ഇടുക്കി നിവാസികൾ നടത്തുന്ന സമരപോരാട്ടങ്ങൾക്ക് സർവവിധ പിന്തുണയും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഡോ. കെ. എം. ഫ്രാൻസിസ് സന്ദേശം നൽകി. പ്രവർത്തനമാർഗരേഖ ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ പ്രകാശനം ചെയ്തു. ഈ വർഷത്തെ കർമപദ്ധതിയിലുൾപ്പെട്ട സായാഹ്ന സമുദായ സംഗമം "ലാവോസ് 2024' മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
പ്രഥമ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം സംസ്ഥാന നാടക പുരസ്കാര ജേതാവ് കെ.സി. ജോർജ് കട്ടപ്പന, ബാലസാഹിത്യകാരി ഇവാന സതീഷ്, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
എൻഡോവ്മെന്റിന് അർഹയായ ലിസി ബേബി കല്ലുവെചേൽ, കെസിവൈഎം സംസ്ഥാന സെക്രട്ടറി മരിറ്റാ തോമസ്, എസ്എംവൈഎം സംസ്ഥാന ഭാരവാഹികളായി രൂപതയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസ്, അനു മരിയ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഡയറക്ടർ ഫാ. ജോസഫ് പാലക്കുടിയിൽ, മുൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ലിസ ട്രീസാ സെബാസ്റ്റ്യൻ, സെക്രട്ടറി ജോർജ് കുട്ടി പുന്നക്കുഴിയിൽ, കെസിവൈഎം രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം എന്നിവർ പ്രസംഗിച്ചു.