പ്രകൃതി ദുരന്തം: മുൻകരുതൽ നടപടി സ്വീകരിക്കണം
1443482
Saturday, August 10, 2024 12:00 AM IST
കുടയത്തൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലങ്കര ജലാശയത്തിന്റെ സമീപമുള്ള മലനിരകൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾ ജാഗ്രത പുലർത്തണമെന്ന് ഗോഡ്സ് ഓണ്‍ വാലി പ്രമോഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു.
കുടയത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഐഎസ്ആർഒ റിപ്പോർട്ടിലും കുടയത്തൂരിനൊപ്പം അറക്കുളം പഞ്ചായത്തും ഉൾപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
ഈ മേഖലയിലെ ഖനന പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. തോടുകളുടെയും നീർച്ചാലുകളുടെയും കൈയേറ്റം ഒഴിവാക്കി മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് സുഗമമാക്കണം.
ചെരിഞ്ഞ പ്രദേശങ്ങളിൽ വൻകിട നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കണം. മതിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കുടയത്തൂരിലെ മാളിയേക്കൽ കോളനിയിലേതിനു സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് തോമസ് മൈലാടുർ അധ്യക്ഷത വഹിച്ചു. ശശി ബി. മറ്റം, ബിജു രാഘവൻ, ജോസ് ഇടക്കര എന്നിവർ പ്രസംഗിച്ചു.