നാഷണൽ എടിവി ചാന്പ്യൻഷിപ്: വിശ്വജ്യോതി കോളജിനു വിജയം
1443481
Saturday, August 10, 2024 12:00 AM IST
വാഴക്കുളം: ഓട്ടോ സ്പോർട്സ് ഇന്ത്യ എൻജിനിയറിംഗ് വിദ്യാർഥികൾക്കായി ഗോവയിൽ സംഘടിപ്പിച്ച നാഷണൽ മെഗാ എടിവി ചാന്പ്യൻഷിപ്പിൽ വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിലെ ഇൻവിക്റ്റസ് ടെക്നിക്കൽ ക്ലബ് വിവിധ മത്സരയിനങ്ങളിൽ വിജയം നേടി.
ഡ്രാഗ് റേസിൽ മൂന്നാം സ്ഥാനവും ഫ്ളാറ്റ് റേസിൽ അഞ്ചാം സ്ഥാനവും നൈറ്റ് എൻഡുറൻസിൽ നാലാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ഓൾ ഇന്ത്യ തലത്തിൽ എട്ടാം സ്ഥാനവും കോളജിന് ലഭിച്ചു.
രാജ്യത്തെ പ്രമുഖ എൻജിനിയറിംഗ് കോളജുകൾ പങ്കെടുക്കുത്ത ചാന്പ്യൻഷിപ്പിലാണ് വിശ്വജ്യോതിയിലെ വിദ്യാർഥികൾക്ക് ഈ നേട്ടം കൈവരിക്കാനായത്.
വിജയികൾക്ക മെമന്റോ നൽകി ആദരിച്ചു. മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി.മാത്യ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ. ഷണ് മുകേഷ് എന്നിവർ പ്രസംഗിച്ചു.