വാഹനത്തിനു തീയിട്ട സംഭവം: പ്രതി അറസ്റ്റിൽ
1443477
Friday, August 9, 2024 11:59 PM IST
കട്ടപ്പന: വണ്ടൻമേട് കറുവാക്കുളം നാട്ടുരാജന്റെ ഉടമസ്ഥതയിലുള്ള വാഹനം തീയിട്ടു നശിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു. ബുധനാഴ്ച വെളുപ്പിന് ഒന്നോടെയാണ് ആക്രമണമുണ്ടായത്. നാട്ടുരാജന്റെ പരാതിയിൽ വണ്ടൻമേട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കറുവാക്കുളം സ്വദേശി കുമരേശൻ(54) പിടിയിലായത്. തമിഴ്നാട് കോമ്പയിൽനിന്നു പ്രതിയെ കണ്ടെത്തുകയായിരുന്നു. വണ്ടന്മേട്
എസ്ഐ അശോകൻ,സിപിഒ ആർ. ബൈജു, എസ്സിപിഒ ഫൈസൽ മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.