ഹൈവേക്കു സമീപം ഉപയോഗശൂന്യമായ പച്ചമീൻ തള്ളി
1443476
Friday, August 9, 2024 11:59 PM IST
ഉപ്പുതറ: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ പരപ്പ് പാറമടക്കു സമീപം ഉപയോഗ ശൂന്യമായ പച്ച മീൻ തള്ളി. 100 കിലോയോളം പച്ച മീനാണ് തള്ളിയത്. ദുർഗന്ധം വമ്പിച്ചതിനെത്തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് പച്ച മീൻ തള്ളിയത് കണ്ടെത്തിയത്.
വ്യഴാഴ്ച രാത്രിയിൽ തള്ളി മീൻ ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുർഗന്ധം വമിക്കുകയാണ്. വാഹനങ്ങളിൽ വിൽപ്പന നടത്തുന്നവരാണ് മീൻ തള്ളിയതെന്നാണ് സംശയം. രാത്രി വൈകിയും വാഹനങ്ങളിൽ പച്ച മീൻ വിൽപന നടത്തുന്ന നിരവധി കച്ചവടക്കാരുണ്ട്.