തോട്ടുങ്കര-ചള്ളാവയൽ റോഡ്: കേരള കോണ്ഗ്രസ് സമരം നടത്തി
1420886
Monday, May 6, 2024 3:39 AM IST
മുട്ടം: മലങ്കര - മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച തോട്ടുങ്കര - ചള്ളാവയൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
റോഡ് കുഴിച്ച് പൈപ്പിട്ടുകഴിഞ്ഞാൽ ഉടൻതന്നെ ടാറിംഗ് നടത്താമെന്നായിരുന്നു അധികൃതർ ജനങ്ങൾക്ക് നൽകിയ ഉറപ്പ്. ഇത് പാലിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കള്ളികാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.എ. പരീത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗ്ലോറി പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മേഴ്സി ദേവസ്യ,
ടി.എച്ച്. ഈസ, രഞ്ജിത്ത് മനപ്പുറത്ത,് ജോബി തീക്കുഴിവേലിൽ, സണ്ണി ആരനോലിക്കൽ, പൗലോസ് പൂച്ചക്കുഴി, മത്തച്ചൻ വളവനാട്ട്, ജെറിൻ കാരശേരി, ഡേവിഡ് വണ്ടന്പ്രായിൽ, ബിൻസ് വട്ടപ്പലം, സന്തൂ കാടൻകാവിൽ, ബിബിൻ പാന്പയ്ക്കൽ എന്നിവർ പ്രസംഗിച്ചു.