കാഡ്സ് ഗ്രീൻ ഫെസ്റ്റിന് തുടക്കമായി
1418177
Monday, April 22, 2024 11:36 PM IST
തൊടുപുഴ: പത്താമുദയത്തോടനുബന്ധിച്ച് കാഡ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രീൻ ഫെസ്റ്റിന് തുടക്കമായി. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിച്ചു.
സൗജന്യ ഇളനീർ തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു.
തരിശായി കിടക്കുന്ന കൃഷിഭൂമി ഏറ്റെടുത്ത് ശാസ്ത്രീയവും വാണിജ്യ പ്രാധാന്യമുള്ളതുമായ കൃഷിയിറക്കുന്ന ഹരിതം മധുരം പദ്ധതിയുടെ ഉദ്ഘാടനം റവ. ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിച്ചു.
വിവിധ കാർഷിക മേഖലകളിൽ അവാർഡ് നേടിയ ജേതാക്കളെ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ ആദരിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി ജയിസ് വാട്ടപ്പിള്ളിൽ, കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജില്ലാ ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് ബേബി ജോർജ്, കെഎച്ച്എഫ്എ പ്രസിഡന്റ് എം.എൻ. ബാബു, എം.സി. മാത്യു, പ്രഫ. ജോസഫ് അഗസ്റ്റിൻ, എൻ. രവീന്ദ്രൻ, ജേക്കബ് മാത്യു, എൻ.ജെ. മാമച്ചൻ എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാന്പും 10.30ന് നാളികേര കർഷകർക്കുള്ള പരിശീലനവും തുടർന്നു സൗജന്യമായി ഇളനീർ തെങ്ങിൻ തൈകളുടെ വിതരണവും നടക്കും.