മണ്ഡലങ്ങളെ തൊട്ടറിഞ്ഞ് സ്ഥാനാർഥികൾ: ഇടുക്കിയെ ഇളക്കിമറിച്ച് ഡീൻ
1417533
Saturday, April 20, 2024 3:03 AM IST
ഇടുക്കി: യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇടുക്കി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. ഗാന്ധി നഗർ കോളനിയിൽ ആരംഭിച്ച പര്യടന പരിപാടി ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജനം ആഗ്രഹിക്കുന്നത് എൽഡിഎഫിന്റെ സന്പൂർണ തോൽവിയാണെന്നും ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച സർക്കാർ ഇതിനു മുന്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എം.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
താന്നിക്കണ്ടം, പെരുങ്കാല, മണിയാറൻകുടി, ഭൂമിയാംകുളം, തടിയന്പാട്, കരിന്പൻ, അട്ടിക്കളം, ചുരുളി, ആൽപാറ, മഴുവടി, വെണ്മണി, പഴയരികണ്ടം, പൊന്നരത്താൻ, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട് എന്നിവിടങ്ങളിൽ എത്തിയ സ്ഥാനാർഥിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു.
ഉച്ചകഴിഞ്ഞു പതിനാറാംകണ്ടം, മുരിക്കാശേരി, ജോസ്പുരം, വാത്തിക്കുടി, കനകക്കുന്ന്, തോപ്രാംകുടി, മേലേചിന്നാർ, ചെന്പകപ്പാറ, ചിന്നാർ, മങ്കുവ, കന്പളികണ്ടം, പണിക്കൻ കുടി, മുള്ളരികുടി, കൈലാസം, പെരിഞ്ചാംകുട്ടി, മുനിയറ, കൊന്പൊടിഞ്ഞാൽ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് പിന്തുണ തേടി.
ഡീൻ ഇന്ന് ഉടുന്പൻചോല മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തും. രാവിലെ ആനക്കല്ലിൽനിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം ഇരട്ടയാറിൽ സമാപിക്കും.