കാർ കടത്തിക്കൊണ്ടു പോയതായി പരാതി
1417276
Friday, April 19, 2024 12:42 AM IST
കരിമണ്ണൂർ: മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ഉടുന്പന്നൂർ കുരുമുള്ളിൽ ഷൈനിന്റെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കടത്തിക്കൊണ്ടു പോയതായി പരാതി.
കാറിനുള്ളിൽ ഉണ്ടായിരുന്ന ഏഴു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. തമിഴ്നാട്ടിൽ പശുക്കളെ വാങ്ങാൻ പോകാനായി സൂക്ഷിച്ചിരുന്ന പണവും കാറുമാണ് ഇന്നലെ പുലർച്ചെ നഷ്ടപ്പെട്ടതെന്നാണ് പരാതി.
കാർ കടത്തിക്കൊണ്ടു പോയവരെക്കുറിച്ച് സൂചന ലഭിച്ചതായി കരിമണ്ണൂർ പോലീസ് പറഞ്ഞു. എന്നാൽ വാഹന മോഷണമല്ല സംഭവത്തിനു പിന്നിലെന്നാണ് സൂചന.