പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അഞ്ചു വർഷത്തിനുശേഷം കുടുങ്ങി
1416129
Saturday, April 13, 2024 3:01 AM IST
കട്ടപ്പന: കഠിനതടവ് അനുഭവിക്കുന്നതിനിടെ പരോളിൽ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അഞ്ചുവർഷത്തിനുശേഷം അറസ്റ്റിലായി. വണ്ടൻമേട് മാലി രാജാഹൗസിൽ മണികണ്ഠനാണ്(39) വണ്ടൻമേട് പോലീസിന്റെ പിടിയിലായത്.
2014ൽ കുമളിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ 2019ലാണ് ഇയാൾ പരോളിലിറങ്ങി മുങ്ങിയത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ മേസ്തിരിപ്പണി ചെയ്ത് കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കട്ടപ്പന ഡിവൈഎസ്പിയുടെ നിർദേശത്തെത്തുടർന്ന് വണ്ടൻമേട് ഐപി എ. ഷൈൻകുമാർ, എസ്ഐ പി.വി. മഹേഷ്, എസ് സിപിഒ ആർ. ജയ്മോൻ, സിപിഒ സൽജോ കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.