തെരഞ്ഞെടുപ്പ് ആവേശം: ജില്ലയിൽ ഡബിൾ ഡക്കർ എത്തി
1416121
Saturday, April 13, 2024 2:55 AM IST
ഇടുക്കി: തെരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളിലേക്ക് പകരാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് മൂന്നാറിലെത്തി. പഴയ മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ മൈതാനത്ത് ജില്ലാ കളക്ടർ ഷീബ ജോർജ് ബസ് ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നാറിൽനിന്ന് ആനയിറങ്കൽ വരെയാണ് ബസ് സർവീസ് നടത്തുക. ദിവസേന മൂന്ന് സർവീസ് ഉണ്ടായിരിക്കും.
മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ആരംഭിച്ച് സിഗ്നൽ പോയിന്റ്, ചൊക്രമുടി, ആനയിറങ്കൽ, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലൂടെ സർവീസ് നടത്തി തിരികെ ഡിപ്പോയിലെത്തും. ബസിന്റെ രണ്ടു നിലകളിൽ ഓരോന്നിലും 25 വീതം 50 പേർക്ക് യാത്ര ചെയ്യാനാകും.
സൗജന്യ നിരക്കിലാണ് യാത്രയെങ്കിലും പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. മൂന്നാറിലെ ഡിടിപിസി കൗണ്ടറിൽനിന്ന് ജനങ്ങൾക്ക് സൗജന്യമായി പാസ് ലഭിക്കും. ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുന്പ് പാസ് നൽകും. ബസിൽ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.