എം.എം. മണിക്ക് പിന്തുണയുമായി സിഐടിയു പ്രകടനം
1340234
Wednesday, October 4, 2023 11:07 PM IST
നെടുങ്കണ്ടം: എം.എം. മണി എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു നെടുങ്കണ്ടത്ത് പ്രകടനം നടത്തി. സിഐടിയുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത എം.എം. മണിയുടെ പ്രസംഗത്തിലെ ചില പരാമർശങ്ങൾക്കെതിരേ ചില സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യത്തിലാണ് എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു പ്രകടനം നടത്തിയത്. എംഎല്‍എയ്ക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തിയവര്‍ അദ്ദേഹത്തെ അപമാനിക്കുകയായിരുന്നെന്ന് സിഐടിയു ആരോപിച്ചു.
ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പാവപ്പെട്ട ഡ്രൈവര്‍മാരെ സ്ഥിരമായി ദ്രോഹിക്കുകയാണ്. ഇത് കാണാതെ ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയാണ് ചില സംഘടനകൾ സ്വീകരിക്കുന്നതെന്നു സിഐടിയു നേതാക്കൾ ആരോപിച്ചു.
അതേസമയം ആര്‍ടിഒ ഉദ്യോഗസ്ഥരുടെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് നെടുങ്കണ്ടം-തുക്കുപാലം റൂട്ടിലെ സാമാന്തര സര്‍വീസുകള്‍ രണ്ടു മണിക്കൂര്‍ നിര്‍ത്തിവച്ചു.