പെരിയാർനദി കൈയേറിയുള്ള നിർമാണം നിർത്താൻ നോട്ടീസ്
1336547
Monday, September 18, 2023 10:58 PM IST
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ പെരിയാർനദിയിലേക്ക് ഇറക്കിയുള്ള നിർമാണം തടഞ്ഞ് റവന്യു വിഭാഗം നോട്ടീസ് നൽകി. അനധികൃത നിർമാണത്തിനെതിരേ റവന്യു വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് നോട്ടീസ് നൽകിയത്.
പെരിയാർനദിയിലേക്ക് ഇറക്കി ഭിത്തി നിർമിച്ച് ഇതിനുള്ളിൽ മണ്ണിട്ടു നികത്തിയശേഷം ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച് റോഡ് നിരപ്പിൽ വരെ ഉയർത്തിയാണ് അനധികൃത നിർമാണം നടത്തുന്നത്. റവന്യു സംഘം സ്ഥലത്ത് സന്ദർശനവും നടത്തി.