പരാതിക്കാരൻ പെട്ടു
1300618
Tuesday, June 6, 2023 11:38 PM IST
കട്ടപ്പന: പകതീർക്കാൻ കുറച്ചുപേർ ചേർന്ന് വീടിനു തീവച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോൾ ഫോറൻസിക് സംഘം വീട്ടിൽനിന്നു ലൈസൻസില്ലാത്ത റിവോൾവർ കണ്ടെടുത്തു. കൊച്ചുതോവാള കൊടിത്തോപ്പിൽ സോണി (ജേക്കബ് ആന്റണി-29)യെ പോലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരനായ സോണിയുടെ വീടിന് മേയ് 15നു തീപിടിച്ചിരുന്നു. വീടിനു തീവയ്ക്കുകയായിരുന്നെന്ന് ഇയാൾ പോലീസിൽ പരാതിപ്പെട്ടു. ഇതനുസരിച്ച് മേയ് 16ന് ഫൊറൻസിക് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് നാടൻ തോക്ക് കണ്ടെത്തിയത്. തുടർന്ന് അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് ഇയാൾക്കെതിരേ കേസെടുത്തു. പിന്നീട് ഒളിവിൽ പോയ സോണിയെ കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് എസ്ഐ ലിജോ പി.മണിയുടെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.