വ്യാപാരികൾ ഹർത്താലും ധർണയും നടത്തി
1298704
Wednesday, May 31, 2023 3:48 AM IST
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ വ്യാപാരികൾ ഹർത്താലും പഞ്ചായത്താഫീസിനു മുന്നിൽ ധർണയും നടത്തി. പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ തൊഴിൽ നികുതി 2500 രൂപയായി ഉയർത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സമീപ പഞ്ചായത്തുകളിൽ 600 രൂപ മുതൽ തൊഴിൽ നികുതി ഈടാക്കുന്പോഴാണ് അറക്കുളം പഞ്ചായത്തിൽ പെട്ടിക്കടകൾക്കു പോലും ഈ തുക ഈടാക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വർക്കിംഗ് പ്രസിഡന്റ് കെ.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമി വാളി കുളം, സെക്രട്ടറി ബെന്നി കാദംബരി, അശ്വതി മധു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇമ്മനുവേൽ ചെറുവള്ളാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.