ചെ​റു​തോ​ണി: ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​വു​മാ​യി മേ​രി​ക്കു​ട്ടി ജോ​സ​ഫ് അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ൽനി​ന്നു വി​ര​മി​ക്കു​ന്നു. വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ല​യാ​ളം അ​ധ്യാ​പി​ക മേ​രി​ക്കു​ട്ടി ജോ​സ​ഫാ​ണ് ഓ​ൾ ഇ​ന്ത്യ അ​വാ​ർ​ഡീ ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കേ​ര​ളാ ഘ​ട​കം) ന​ൽ​കു​ന്ന സം​സ്ഥാ​ന​ത്തെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ധ്യാ​പ​ക​രു​ടെ പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്നത്. പ​ഠ​ന​ത്തി​ൽ പി​ന്നാക്കം നി​ൽ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കു​ക, ന​ന്നാ​യി പ​ഠി​ക്കാ​ൻ ക​ഴി​വു​ള്ള​വ​രെ കൂ​ടു​ത​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കി​നാ​യി പ്രാ​പ്ത​രാ​ക്കു​ക, സ്കോ​ള​ർ​ഷി​പ് പ​രി​ശീ​ല​നം, കാ​രു​ണ്യ പ്ര​വൃത്തി​ക​ൾ, പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് പി​ടി​യ​രി പി​രി​ച്ചു ന​ൽ​കു​ക തു​ട​ങ്ങി വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി ന​ട​ത്തി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എയി​ൽനി​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.