സൗജന്യ കലാപരിശീലനം
1298699
Wednesday, May 31, 2023 3:40 AM IST
കട്ടപ്പന: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം കട്ടപ്പന,വെള്ളയാംകുടി, നരിയംപാറ,തൂക്കുപാലം എന്നീ സെന്ററുകളിൽ സൗജന്യ കലാ പരിശീലനം നൽകും.
ചിത്രരചന, കഥകളി, ചെണ്ട എന്നീ വിഭാഗങ്ങളിലാണ് പരിശീലനം. കട്ടപ്പന ദീപ്തി കോളജ്, നരിയന്‍പാറ മന്നം മെമ്മോറിയൽ സ്കൂൾ, തൂക്കുപാലം കാപ്കോ സാംസ്കാരിക വേദി, വെള്ളയാംകുടി ക്ലാസിക് എജ്യൂ സെന്റർ എന്നിവിടങ്ങളിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.
സൗജന്യ കലാ പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്ട്രർ ചെയ്യണമെന്ന് സാംസ്കാരിക വകുപ്പ് ജില്ലാ കോ - ഓർഡിനേറ്റർ എസ്.സൂര്യലാൽ, ക്ലസ്റ്റർ കണ്‍വീനർ ടി.ആർ. സൂര്യദാസ് എന്നിവർ അറിയിച്ചു.ഫോണ്‍: 9447823 817,9746586119.