ഡിസിഎൽ പ്രവിശ്യ ക്യാന്പിന് തുടക്കം
1298324
Monday, May 29, 2023 10:02 PM IST
മൂവാറ്റുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യ നേതൃത്വ പരിശീലന ക്യാന്പിന് നിർമല ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ വളർത്തി എടുക്കുന്നതിന് ഡിസിഎൽ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവിശ്യ കോ-ഓർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം, ക്യാന്പ് ചീഫ് ജയ്സണ്‍ പി. ജോസഫ്, തോമസ് കുണിഞ്ഞി, സിബി കെ. ജോർജ്, സി.കെ. മനോജ് കുമാർ, ജേക്കബ് തോമസ്, അലീന അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ക്യാന്പംഗങ്ങളുമായി മുഖാമുഖം നടത്തി.