അധ്യാപക നിയമനം
1298321
Monday, May 29, 2023 10:02 PM IST
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഗണിതം, ഇംഗ്ലീഷ്, മലയാളം, യുപിഎസ്ടി, എൽപിഎസ്ടി വിഭാഗത്തിലും ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികകളിൽ താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യു 31നു രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടത്തും. യോഗ്യതയുള്ളവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം.
രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് ജൂനിയർ, ഇക്കണോമിക്സ് ജൂണിയർ, ജോഗ്രഫി ജൂനിയർ എന്നീ താത്കാലിക അധ്യാപക ഒഴിവിലേക്ക് ജൂൺ മൂന്നിനു രാവിലെ 11.30ന് കൂടിക്കാഴ്ച നടക്കും.
മൈക്രോ ബ്രാഞ്ച്
നെടുങ്കണ്ടം: കെഎസ്എഫ്ഇ തൂക്കുപാലം മൈക്രോ ബ്രാഞ്ച് ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. എം.എം. മണി എംഎൽഎ അധ്യക്ഷത വഹിച്ചു.
കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർ പ്രസംഗിച്ചു.