സിസിലിയ 2k23: ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം
1298071
Sunday, May 28, 2023 10:49 PM IST
കാഞ്ഞിരപ്പള്ളി: രൂപത മീഡിയ അപ്പൊസ്റ്റലറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സിസിലിയ 2k23 ഭക്തിഗാന മത്സരത്തിൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെങ്ങളം സെന്റ് ആന്റണീസ് ഇടവക രണ്ടാം സ്ഥാനവും കണയങ്കവയൽ സെന്റ് മേരീസ് ഇടവക മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് യഥാക്രമം അമൽജ്യോതി എൻജിനിയറിംഗ് കോളജ് സ്പോൺസർ ചെയ്ത 25,000 രൂപയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ സ്പോൺസർ ചെയ്ത 15,000 രൂപയും കുട്ടിക്കാനം മരിയൻ കോളജ് സ്പോൺസർ ചെയ്ത 10,000 രൂപയും സമ്മാനമായി ലഭിച്ചു.
മറ്റ് ടീമുകൾക്ക് റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്കൂളും കൂവപ്പള്ളി ഹോളിക്രോസ് മെന്റൽ ഹെൽത്ത് ഹോസ്പിറ്റലും സ്പോൺസർ ചെയ്ത പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
വിജയികൾക്ക് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്തും സമ്മാനങ്ങൾ കൈമാറി. മീഡിയ അപ്പൊസ്റ്റലെറ്റ് ഡയറക്ടർ ഫാ. ജോമി കുമ്പുകാട്ടും ടീം അംഗങ്ങളും സിസിലിയ 2K23 മ്യൂസിക്കൽ ഇവന്റിന് നേതൃത്വം നൽകി.