ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1298065
Sunday, May 28, 2023 10:48 PM IST
ചെറുതോണി: കെഎസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഉപ്പുതോട് ചാലിസിറ്റി വെള്ളാക്കാട്ട് സുരേന്ദ്രന്റെ മകൻ അമൽ (24) ആണ് മരിച്ചത്. മാതാവ്: സുജാത.
ഇന്നലെ വൈകുന്നേരം 6.30 ഓടെ വാഴത്തോപ്പ് പള്ളിക്കവല പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. തടിയമ്പാട് കാർ വർക്ക് ഷോപ്പിലെ ജീവനക്കാരനാണ് അമൽ. ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
അധ്യാപക നിയമനം
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഗണിതം, ഇംഗ്ലീഷ്, മലയാളം, യുപിഎസ്ടി, എൽപിഎസ്ടി വിഭാഗത്തിലും ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികകളിൽ താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യു 31നു രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടത്തും. യോഗ്യതയുള്ളവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം.