നഗരസഭയ്ക്കു മുന്നിൽ കൗണ്‍സിലർമാർ കുത്തിയിരിപ്പു സമരം നടത്തി
1282898
Friday, March 31, 2023 10:57 PM IST
കട്ടപ്പന: തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികൾ പഞ്ചായത്ത്, മുൻസിപ്പൽ ഓഫീസുകൾക്കു മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി.
കട്ടപ്പന നഗരസഭയിൽ നടന്ന സമരം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുകയും അനുവദിച്ച വിഹിതം വിതരണം ചെയ്യാതെയും വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഇടതു സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കുത്തിയിരിപ്പുസമരം നടത്തിയത്.
നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അധ്യക്ഷനായിരുന്നു. ചെയർപേഴ്സണ്‍ ഷൈനി സണ്ണി ചെറിയാൻ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മനോജ് മുരളി, സിബി പാറപ്പായി, സിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.