കൂണ് കൃഷി പരീശീലനം
1282887
Friday, March 31, 2023 10:56 PM IST
തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്ന കൂണ് കൃഷി വിത്ത് ഉത്പാദന പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങൾ, ഭക്ഷണം എന്നിവ ഉൾപ്പടെ സൗജന്യമായി നൽകും. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അറിയണം. പരിശീലനത്തിനു ശേഷം രണ്ടുവർഷത്തേക്ക് സംരംഭത്തിനുള്ള സഹായങ്ങൾ (ബാങ്ക് വായ്പ, വില്പന, മറ്റു പ്രശ്നങ്ങൾ) സൗജന്യമായി ലഭിക്കും. പത്തുദിവസമാണ് പരിശീലനം.
താത്പര്യമുള്ളവർ ഇന്റർവ്യുവിനായി അഞ്ചിനു രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എത്തണം. രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും എപിഎൽ റേഷൻ കാർഡുള്ളവർ കുടുംബശ്രീ പാസ് ബുക്കിന്റെ കോപ്പിയും കൊണ്ടുവരണം.